Skip to main content

അനധികൃത ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യണം

ജില്ലയിലെ പാതയോരങ്ങളിലും പൊതു ഇടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, കൊടികള്‍, ഹോള്‍ഡിങുകള്‍ മുതലായവ അടിയന്തിരമായി എടുത്തുമാറ്റുന്നതിന് ഹൈക്കോടതി ഉത്തരവായിട്ടുണ്ട്.  അല്ലാത്തപക്ഷം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാതല നോഡല്‍ ഓഫീസറായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.   ഇതുമായി ബന്ധപ്പെട്ട പരാതികള്‍ക്കായി പൊതുജനങ്ങള്‍ക്ക് നോഡല്‍ ഓഫീസറുമായോ വിവിധ മേഖലകളിലെ സെക്ടല്‍ ഓഫീസര്‍മാരുമായോ ബന്ധപ്പെടാം. ഇ-മെയില്‍ ddpmlpmd9@gmail.com,  ഫോണ്‍ 9496047780.

 

date