കമ്മ്യൂനിറ്റി റെസ്ക്യൂ വളണ്ടിയര്‍ പരിശീലനം
കേരള ഫയര്‍ ആന്റ് റെസ്ക്യൂ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് തല കമ്മ്യൂനിറ്റി റെസ്ക്യൂ വളണ്ടിയര്‍ പരിശീലന പരിപാടി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ ഉദ്ഘാടനം ചെയ്തു. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം ജമീല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ ഫയര്സ്റ്റേഷന് ഓഫീസര്‍ എം.അബ്ദുല്‍ ഗഫൂര്‍ പദ്ധതി വിശദീകരിച്ചു. പരിശീലനത്തിന് അബ്ദുല്‍ സലീം നേതൃത്വം നല്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൈസല്‍ എളമരം, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ശറഫുന്നിസ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സുഹ്റ, എം.സി. നാസര്‍, ഫാത്തിമ സുഹ്റ, എം. ഹാജറുമ്മ ടീച്ചര്‍, അഷ്റഫ് കോറോത്ത്, അബ്ദുല്‍ സലിം മഞ്ചേരി , കുഞ്ഞന്‍, ഡോ. തസ്നീം, പഞ്ചായത്ത് സെക്രട്ടറി ജിനചന്ദ്രന്, അന്‍വര്‍ ഷരീഫ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments