Skip to main content

കൃഷിവകുപ്പ് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ്: കര്‍ഷകര്‍ ജാഗ്രത പാലിക്കണം

 

കൃഷി വകുപ്പിലെ ജീവനക്കാരിയെന്ന പേരില്‍ ഒരു മധ്യവയസ്ക നിരവധി കര്‍ഷകരെ കബളിപ്പിക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. തെങ്ങിനുള്ള വളമെന്ന പേരില്‍ പൊടിക്ക് 2000 മുതല്‍ 5000 രൂപ വരെ നിരക്കില്‍ ഇവര്‍ കര്‍ഷകര്‍ക്കിടയില്‍ പൊടി വിതരണം നടത്തുകയും  കൂടുതല്‍ കായ്ഫലം കിട്ടുമെന്നും തെങ്ങില്‍ നിന്നും 40 രൂപ നിരക്കില്‍ അടുത്ത 10 വര്‍ഷത്തേക്ക് തേങ്ങ ശേഖരിക്കാമെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതായാണ് കൃഷിവകുപ്പിന് കിട്ടിയ വിവരം.  ഇത്തരത്തില്‍ ആരെങ്കിലും സമീപിച്ചാല്‍ ഏറ്റവുമടുത്ത കൃഷിഭവനില്‍ വിവരമറിയിക്കണമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

date