Skip to main content

അന്തരാഷ്ട്ര വനിതാ ദിനം: ഇന്ന് സെമിനാറും പ്രസംഗമത്സരവും 

 

അന്തരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണം സംബന്ധിച്ച സെമിനാറും കോളെജ് വിദ്യാര്‍ഥികള്‍ക്കായി പ്രസംഗ മത്സരവും സംഘടിപ്പിക്കുന്നു. പരിപാടി ഹോട്ടല്‍ ഗസാലയില്‍ ഇന്ന് (മാര്‍ച്ച് എട്ട്) രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. വനിതാ-ശിശു വികസന വകുപ്പ് നടപ്പാക്കുന്ന സധൈര്യം മുന്നോട്ട് ക്യാംപയിനിന്‍റെ തുടര്‍ച്ചയായി 'ചിന്തിക്കാം സൃഷ്ടിക്കാം സമഭാവനയുടെ കേരളം' വിഷയത്തില്‍ പ്രസംഗമത്സരം നടത്തും. 
വിക്ടോറിയ കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. പി മുരളി, മേഴ്സി കോളേജ് റിട്ട. ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ. പാര്‍വതി വാര്യര്‍ എന്നിവര്‍ സെമിനാറില്‍ സംസാരിക്കും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സുരേഷ് അധ്യക്ഷയാവുന്ന പരിപാടിയില്‍ വനിതാ-ശിശു വികസന ഓഫീസര്‍ പി.മീര, വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.എസ് ലജു, ജില്ലാതല ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ സി.ആര്‍ ലത തുടങ്ങിയവര്‍ സംസാരിക്കും. 

date