അവസര സമത്വത്തിന് വനിതാ സംവരണ ബില്‍ പാസാക്കണം
സ്ത്രീകളുടെ സാമൂഹിക ഉന്നമനത്തിനും അവസര സമത്വത്തിനും വനിതാ സംവരണ ബില്‍ പാസ്സാക്കണമെന്ന് പി.കരുണാകരന്‍ എം.പി ആവശ്യപ്പെട്ടു. വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖത്തില്‍ ഡി.പി.സി ഹാളില്‍ അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ അടുക്കളയില്‍ ഒതുങ്ങിക്കൂടെണ്ടവരാണെന്ന സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം. സ്ത്രീകള്‍ക്ക് അവരുടെ അവകാശത്തെക്കുറിച്ച് ബോധമുണ്ടാകണം. അനീതികള്‍ക്കെതിരെയും ചൂഷണണങ്ങള്‍ക്കെതിരെയും പ്രതികരിക്കാനുള്ള ശക്തി സ്ത്രീകള്‍ നേടണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം ജി സി.ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇ.പത്മാവതി, വനിതാ സംരക്ഷണ ഓഫീസര്‍ പ്രമീള എ.എസ്, സി.ഡി.പി.ഒ നിഷ.എന്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ പി. ബിജു, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു. സ്ത്രീകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് അഡ്വ.എസ്.എന്‍ സരിത ക്ലാസെടുത്തു.
പ്രസംഗ മത്സരത്തില്‍ സംഗീതയ്ക്ക് ഒന്നാം സമ്മാനം
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡി പി സി ഹാളില്‍ വനിതാ ശാക്തീകരണം എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗ മത്സരം സ്‌കൂള്‍ തലത്തില്‍ ചട്ടഞ്ചാല്‍ ജി.എച്ച്. എസ്.എസിലെ എം സംഗീത ഒന്നാം സമ്മാനം നേടി. അടുക്കത്ത് ബയല്‍ ജി.യു.പി.എസിലെ കെ നന്ദന രണ്ടാം സമ്മാനവും എസ് ശീതള്‍ മൂന്നാം സമ്മാനവും നേടി.കോളേജ് തലത്തില്‍ കാസര്‍കോട് ഗവര്‍മെന്റ് കോളേജിലെ ഡി നജ്മുന്നീസ ഒന്നാം സമ്മാനവും ആര്‍ എസ് രബിത രണ്ടാം സമ്മാനവും നേടി.
- Log in to post comments