Skip to main content

അന്താരാഷ്‌ട്ര വനിതാ ദിനാചരണം

അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ജില്ലാതല ഉദ്‌ഘാടനം ടൗണ്‍ഹാളില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി തോമസ്‌ നിര്‍വഹിച്ചു. ചിന്തിക്കാം സൃഷ്ടിക്കാം സമഭാവനയുടെ നവകേരളം എന്ന മുദ്ര വാക്യവുമായി സധൈര്യം മുന്നോട്ടു എന്ന കാമ്പയിനിന്റെ ഭാഗമായി വനിതകളുടെ വനിതാദിന സന്ദേശയാത്രയും സംഘടിപ്പിച്ചു. താലൂക്ക്‌ പരിസരത്തു നിന്ന്‌ തുടങ്ങിയ റാലി ചെമ്പുക്കാവ്‌ വഴി ടൗണ്‍ഹാളില്‍ സമാപിച്ചു. സ്‌ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനും സംരക്ഷണത്തിനും വേണ്ടി വിവിധ പദ്ധതികള്‍ നടത്തുക എന്ന ലക്ഷ്യത്തോടെ ശിശു വികസന വകുപ്പാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എന്‍ കെ ഉദയപ്രകാശ്‌ അധ്യക്ഷത വഹിച്ചു. സമഭാവനയുടെ നവകേരളം എന്ന വിഷയത്തെ ആസ്‌പദമാക്കി ശ്രീ. കേരളവര്‍മ്മ കോളേജ്‌ പ്രൊഫസര്‍ ബിന്ദു ആര്‍ ക്ലാസ്സെടുത്തു. വനിതാ ദിനത്തോടനുബന്ധിച്ചു നടത്തിയ പ്രസംഗ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. കോര്‍പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ്‌ ചാലിശ്ശേരി, ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പദ്‌മിനി ടീച്ചര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ സുലക്ഷണ എസ്‌, കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ മഹേഷ്‌ , അംഗന്‍വാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date