Skip to main content

അന്തര്‍ദേശീയ വനിതാ ദിനത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍സിന്റെ സംവാദം സംഘടിപ്പിച്ച് കുടുംബശ്രീ

 

അന്തര്‍ദേശീയ വനിതാദിനം ആഘോഷമാക്കി കുടുംബശ്രീ ജില്ലാമിഷന്‍. കട്ടപ്പന ടൗണ്‍ഹാളില്‍ വച്ച് നടന്ന പരിപാടി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ നേതൃത്വം നല്‍കുന്ന സ്ത്രീ പദവി സ്വയം പഠന പ്രക്രിയയുടെ രണ്ടാം ഘട്ട ഉദ്ഘാടനം വേദിയില്‍ വച്ച് ജോയ്‌സ് ജോര്‍ജ് എം.പി. നിര്‍വ്വഹിച്ചു. ലിംഗപദവി സമത്വവും നീതിയും പുസ്തക പ്രകാശനം റോഷി അഗസ്റ്റിന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.   

വനിതാദിനത്തോടനുബന്ധിച്ച്  തണല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കുടുംബശ്രീ അംഗങ്ങളായ ജ്യോല്‍സ്‌ന, ജോമോള്‍ എന്നിവരുമായുള്ള സംവാദത്തിനും വേദി സാക്ഷ്യം വഹിച്ചു. സമൂഹത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് പ്രത്യേക പരിഗണന ആവശ്യമില്ലെന്നും സമൂഹത്തില്‍ മറ്റുള്ളവര്‍ക്ക് കിട്ടുന്ന സ്ഥാനം തങ്ങള്‍ക്ക് ആവശ്യമാണെന്നും അത് നേടിയെടുക്കാനുള്ള പോരാട്ടത്തില്‍ ആണെന്നും അവര്‍ തുറന്നടിച്ചു. എല്ലാ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ലൈംഗിക തൊഴിലാളികള്‍ ആണെന്ന വിചാരം സമൂഹത്തിലെ കാഴ്ചപ്പാടിന്റെ പ്രശ്‌നം ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുടുംബശ്രി സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ ട്രാന്‍സ്‌ജെന്റര്‍മാരുടെ മാനുഷിക മൂല്ല്യങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഷോര്‍ട്ട്ഫിലിം പ്രദര്‍ശിപ്പിച്ചു. കുടുംബശ്രീ നാടക ഗ്രൂപ്പായ രംഗശ്രീയുടെ നേതൃത്ത്വത്തില്‍ എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള കിളിയും വേടനും എന്ന നാടകം അരങ്ങേറി. പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകളുടെ സിഗ്നേച്ചര്‍ ക്യാംപയിനും നടന്നു.

എ.ഡി.എം.സി ഷാജിമോന്‍ പി.എ നേതൃത്വം നല്‍കിയ പരിപാടിയില്‍ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഗ്രേയ്‌സ്‌മേരി ടോമിച്ചന്‍, കട്ടപ്പന നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജമ്മ രാജന്‍, നഗരസഭ മുന്‍ ചെയര്‍മാന്‍മാരായ അഡ്വ.മനോജ് എം.തോമസ്, ജോണി കുളംപിള്ളി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, വിദ്യാഭ്യാസ സാറ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി കല്ലൂപ്പുരയിടം എന്നിവര്‍ സംസാരിച്ചു.  

date