Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
അരീക്കോട് ഗവ. ഐ.ടി.ഐ.യിലെ ടെക്നീഷ്യന് പവര്‍ ഇലക്ടോണിക്സ് സിസ്റ്റം ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി./എന്‍.എ.സി.യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് & കമ്മ്യൂണി ക്കേഷന് ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബി. ടെക് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
താത്പര്യമുള്ളവര്‍ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് 11 രാവിലെ 10.30-ന് അരീക്കോട് ഗവ. ഐ.ടി.ഐ. പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം.ഫോണ്‍- 0483 2850238.
date
- Log in to post comments