Skip to main content

'ഒരു വോട്ടര്‍ പോലും ഒഴിവാക്കപ്പെടരുത്'്- സ്വീപ്പ് വാഹന പ്രചരണ റാലിയ്ക്ക് ജില്ലയില്‍ തുടക്കം

 

ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടര്‍ പോലും ഒഴിവാക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ പരമാവധി വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍  തെരഞ്ഞെടുപ്പ് ബോധവത്കരണ വിഭാഗമായ സ്വീപ്പിന്റെ നേതൃത്വത്തില്‍ വാഹന പ്രചരണ ബോധവത്കരണ റാലിയ്ക്ക് ജില്ലയില്‍ തുടക്കമായി. കലക്ടറേറ്റ് പരിസരത്ത് നിന്നാരംഭിച്ച വാഹന പ്രചരണയാത്ര ജില്ലാകലക്ടര്‍ അമിത് മീണ ഫ്‌ളാഗ് ഓഫ് ചെയ്തു.അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ് ഭരദ്വജ്, എ.ഡി.എം. ടി.വിജയന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം.കെ  അനില്‍കുമാര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.
വോട്ടര്‍മാരെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാക്കുക, 18 വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ പേരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക, ജനാധിപത്യം സംവിധാനത്തില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ സംബന്ധിച്ച ബോധവത്കരണം നടത്താനുമാണ് ബോധവത്കരണ റാലി ലക്ഷ്യമിടുന്നത്.  ഇ.വി.എം, വി.വി പാറ്റ് തുടങ്ങിയ വോട്ടിങ് മെഷീനുകള്‍ ഉപയോഗിച്ച് വോട്ടു ചെയ്യുന്നതിനെക്കുറിച്ചും പ്രചരണ വാഹനത്തില്‍ പരിചയപ്പെടുത്തും.
ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളില്‍  രണ്ടു വാഹനങ്ങളിലായി 32 വാഹനങ്ങളാണ് ജില്ലയില്‍ ബോധവത്കരണത്തിനായി പര്യടനം നടത്തുന്നത്. ബോധവത്കരണ പരിപാടിയുടെ ഭാഗമായി മലപ്പുറം ഗവ.കോളജില്‍ ഇന്ന്(മാര്‍ച്ച് 12) ജില്ലയിലെ വനിതാ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി പിങ്ക് റാലി സംഘടിപ്പിക്കും. തുടര്‍ന്നുള്ള ദിവസം  ജില്ലാകലക്ടര്‍ അമിത് മീണയും ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറിന്റെയും നേതൃത്വത്തില്‍ ജില്ലയിലെ ട്രൈബല്‍ കോളനികള്‍ സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പ് ബോധവത്കരണം നടത്തും. ലോക സഭാതെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്ലാ വര്‍ഷത്തിനെക്കാളും കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ ഇത്തവണ വിപുലമായ പരിപാടികളാണ് സ്വീപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്.

 

date