മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണം-ജില്ലാകലക്ടര്‍
ലോകസഭാ തെരഞ്ഞെടുപ്പ് ജില്ലയില്‍ മികച്ച രീതിയില്‍ നടത്തുന്നതിന് മാതൃകാ പെരുമാറ്റച്ചട്ടം പാലിച്ച് സഹകരിക്കണമെന്ന് ജില്ലാകലക്ടര്‍ അമിത് മീണ പറഞ്ഞു. മാതൃകാപെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലയളവിലുണ്ടായ സഹകരണം ഇത്തവണയും വേണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. ജാതി-സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങളുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ല. വ്യക്തിഹത്യ നടത്തുന്ന രീതിയിലുളള പ്രചരണങ്ങളും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ള പ്രചരണങ്ങളും അനുവദിക്കില്ല. വ്യക്തികളുടെ സമ്മതമില്ലാതെ സ്വകാര്യ മതിലുകള്‍, കെട്ടിടങ്ങള്‍ എന്നിവ പ്രചരണത്തിനായി ഉപയോഗിക്കരുത്. പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന പ്രചരണ പരിപാടികള്‍ക്ക് മുന്‍കൂട്ടി അനുമതി വാങ്ങണം. പൊലീസിന്റെ നിര്‍ദേശമനുസരിച്ചായിരിക്കണം ജാഥയും യോഗങ്ങളും സംഘടിപ്പിക്കേണ്ടത്. ജാഥകള്‍ വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ റോഡിന്റെ വശങ്ങളിലൂടെ സംഘടിപ്പിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
- Log in to post comments