ലോകസഭാ തിരഞ്ഞെടുപ്പ്; സിവിജില്‍ മൊബൈല്‍ അപ്ലിക്കേഷന്‍ സജ്ജമാക്കും
ലോകസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സുഗമവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹായ സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. അഴിമതി രഹിതവും സുതാര്യവുമായ രീതിയില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാനാകണം. ജാതി മത വികാരങ്ങള്‍ ഉയര്‍ത്തി പരസ്പര സ്പര്‍ദ്ധ ഉണ്ടാക്കുക, സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ നടത്തുക, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുക, അനുവാദമില്ലാതെ സ്വാകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ കൊടിതോരണങ്ങള്‍, ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുക, സ്ഥാനാര്‍ഥികളുടെ പൊതുയോഗം, ജാഥ എന്നിവ തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റകരമായ നടപടികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്ത് നിന്നു ഉണ്ടാകാന്‍ പാടില്ലെന്നും ജില്ലാകലക്ടര്‍ നിര്‍ദേശിച്ചു.
ഇത്തരം വിഷയങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പരാതികള്‍ ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തുന്നതിന് ഇലക്ഷന് കമ്മീഷന്റെ 'സിവിജില്‍' (േേവു/െ/ലരശ.ഴീ്.ശി/ര്ശഴശഹ/ )എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ മാര്‍ച്ച് 18 ഓടെ സജ്ജമാകുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
- Log in to post comments