Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍

 

ലോക്‌സഭാ വോട്ടെടുപ്പിന് ശേഷം ഏഴ് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍  നടത്താന്‍ തീരുമാനിച്ചു. ജില്ലാകലക്ടര്‍ എച്ച്. ദിനേശന്റെ നേതൃത്വത്തിലുള്ള സംഘം കെട്ടിട പരിശോധന നടത്തി. സുരക്ഷിതമായ സാഹചര്യത്തില്‍ വോട്ടെണ്ണല്‍ നടത്താമെന്ന് സംഘം വിലയിരുത്തി. വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് മെഷീന്‍ സ്‌കൂളില്‍ സൂക്ഷിക്കുന്നതിനും ധാരണയായി. എ.ഡി.എം അനില്‍ ഉമ്മന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജോസ് ജോര്‍ജ്ജ്, പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്. 

date