Skip to main content

അംഗത്വം പുന:സ്ഥാപിക്കാം

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ കമ്മറ്റി സ്‌കാറ്റേര്‍ഡ് വിഭാഗം വിഹിതമടവില്‍ കുടിശ്ശികയുള്ള തൊഴിലാളികള്‍ക്ക് പലിശ, പിഴപലിശ എന്നിവ ഒഴിവാക്കി വിഹിത കുടിശ്ശിക മാത്രം അടച്ച് അംഗത്വം പുന:സ്ഥാപിക്കാന്‍ അവസരം. ഇതിനായി താമരശ്ശേരി ഉപകാര്യാലയത്തില്‍  മാര്‍ച്ച് 14,16,18,20,22 തിയ്യതികളിലും രാമനാട്ടുകര ഉപകാര്യാലയത്തില്‍  മാര്‍ച്ച് 23,25,27,29,30 തീയതികളിലും രാവിലെ 10 മുതല്‍ നാല് മണി വരെ മേളകള്‍ നടത്തും. സ്‌കാറ്റേര്‍ഡ് വിഭാഗത്തിലേക്ക് പുതുതായി അംഗങ്ങളെ ചേര്‍ക്കുന്നതാണെന്ന് കോഴിക്കോട് ജില്ലാ കമ്മറ്റി ചെയര്‍മാന്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് : 04952366380.

 

date