Post Category
പെന്‍ഷന്‍ അപേക്ഷ 31 വരെ നീട്ടി
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന പരമ്പരാഗത വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പെന്‍ഷന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയ്യതി മാര്‍ച്ച് 31 വരെ നീട്ടി. അപേക്ഷകര്‍ 60 വയസ്സ് കഴിഞ്ഞവരും മറ്റ് പെന്‍ഷനുകള്‍ ഒന്നും ലഭിക്കാത്തവരും ആയിരിക്കണം.പദ്ധതി പ്രകാരം പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്നവര്‍ അപേക്ഷ സര്‍പ്പിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോമും ംംം.യരററ.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലും 0495-2377786 എന്ന നമ്പറിലും ലഭിക്കുമെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments