Skip to main content

തെരഞ്ഞടുപ്പ് പ്രവര്‍ത്തനം നിഷ്പക്ഷവും സുതാര്യവുമാകണം-ജില്ലാ കലക്ടര്‍

 

ജില്ലയില്‍ തെരഞ്ഞെടുപ്പ് നിഷ്പക്ഷവും സുതാര്യവുമാകുന്നതിന് മുഴുവന്‍ ഉദ്യോഗസ്ഥരുടെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ഉണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവു പറഞ്ഞു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച നോഡല്‍ ഓഫീസര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ഭിന്നശേഷി സൗഹൃദ തെരഞ്ഞെടുപ്പ് എന്ന ആശയം പൂര്‍ണമായും നടപ്പാക്കുന്നതിനൊപ്പം ലോക്സഭ തെരഞ്ഞെടുപ്പ് ജില്ലയില്‍ മാതൃകാപരവും ഊര്‍ജ്ജസ്വലവും ഹരിതവുമാക്കാന്‍ ശ്രദ്ധിക്കണം. ജനാധിപത്യത്തില്‍ തെരഞ്ഞടുപ്പ് പ്രവര്‍ത്തനം മഹനീയമാണ് എന്നത് കൊണ്ട് തന്നെ മികച്ച രീതിയില്‍ ജോലി ചെയ്യാന്‍ മുഴുവന്‍ ഉദ്യോഗസ്ഥരും ശ്രമിക്കകണമെന്നും കലക്ടര്‍ പറഞ്ഞു. എ.ഡി.എം ഇ.പി മേഴ്സി, അസി കലക്ടര്‍ കെ.എസ് അഞ്ജു, ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ ജയപ്രകാശ്, വിവിധവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.      

date