ലോക വദനാരോഗ ദിനാചരണം ജില്ലാതല പരിപാടി മാര്‍ച്ച് 20ന്
ലോക വദനാരോഗ്യ ദിനാചരണം ജില്ലാതല പരിപാടി മാര്‍ച്ച് 20ന് രാവിലെ 10 മുതല്‍ വണ്ടന്‍മേട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍ ഉദ്ഘാടനം ചെയ്യും. ഇടുക്കി ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുരേഷ് വര്‍ഗ്ഗീസ് അധ്യക്ഷനായിരിക്കും. ജില്ലാ മാസ്മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി, ഡോ. സുഷമ പി.കെ, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ജോബിന്‍, ഡോ. സെബാസ്റ്റ്യന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സി.ജെ ജയിംസ്, ഐ.സി.ഡി.എസ് സി.ഡി.പി ഒ രാധാമണി, വണ്ടന്‍മേട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ടി ആന്റണി തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് ദന്ത സംരക്ഷണം കുട്ടികളില്‍ എന്ന വിഷയത്തില്‍ കരുണാപുരം സി.എച്ച്.സി ഡെന്റല്‍ സര്‍ജന്‍ ഡോ. സോണിയ സണ്ണി സെമിനാര്‍ നയിക്കും. പല്ല് ബ്രഷ് ചെയ്യേണ്ട രീതി ഇടുക്കി ജില്ലാ ആശുപത്രി ഡെന്റല്‍ ഹൈജീനിസ്റ്റ് ടോണി വിവരിക്കും. തുടര്‍ന്ന് ദന്ത പരിശോധന, എക്‌സിബിഷന്‍ എന്നിവയുണ്ടാകും. പരിപാടിയില്‍ അംഗന്‍വാടി, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments