Skip to main content

ഐ.എച്ച്.ആര്‍.ഡി : എട്ടാം ക്ലാസ് പ്രവേശനം

 

 ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ എഞ്ചി. കോളേജ്, എറണാകുളം ജില്ലയില്‍ കലൂര്‍ (ഫോണ്‍ 0484- 2347132)  കപ്രാശ്ശേരി (ചെങ്ങമനാട് 0484- 2604116) മലപ്പുറം ജില്ലയില്‍ വാഴക്കാട് (ഫോണ്‍ 0483- 2725215) വട്ടംകുളം (ഫോണ്‍ 0494- 2681498) പെരിന്തല്‍മണ്ണ (ഫോണ്‍ 04933- 225086) എന്നിവിടങ്ങളിലും കോട്ടയം ജില്ലയില്‍ പുതുപ്പള്ളി  (ഫോണ്‍ 0481-2351485)യിലും ഇടുക്കി ജില്ലയില്‍ പീരുമേട് (ഫോണ്‍ 04869- 233982) തൊടുപുഴ (മുട്ടം ഫോണ്‍ 04862 255755) എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി (ഫോണ്‍ 0469- 2680574)യിലും പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2005 ജൂണ്‍ ഒന്നിനും 2007 മെയ് 31നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഏഴാം ക്ലാസോ തതുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും  അപേക്ഷിക്കാം. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും  ംംം.ശവൃറ.മര.ശി എന്ന വെബ്‌സൈറ്റില്‍ നിന്ന് പ്രിന്റ് ചെയ്ത് എടുക്കുകയോ അതത് സ്‌കൂളില്‍ നിന്ന് നേരിട്ട് വാങ്ങുകയോ ചെയ്യാം. പൂരിപ്പിച്ച അപേക്ഷാഫോറം അഡ്മിഷന്‍ എടുക്കുന്ന സ്‌കൂളിലെ പ്രിന്‍സിപ്പളിന്റെ പേരില്‍ 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് എടുത്തോ (എസ്.സി എസ്.റ്റി വിഭാഗങ്ങള്‍ക്ക് 50 രൂപ) രജിസ്‌ട്രേഷന്‍ ഫീസായി നേരിട്ടോ  അടച്ച് രസീത് സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട സ്‌കൂളില്‍ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 25. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ എന്ന് എഴുതിയിരിക്കണം. രജിസ്‌ട്രേഷന്‍ ഫീസിനായി മണിഓര്‍ഡര്‍, പോസ്റ്റല്‍ ഓര്‍ഡര്‍, ചെക്ക് മുതലായവ സ്വീകരിക്കില്ല. 

date