Post Category
നികുതി അടക്കണം
കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ 2018/19 വര്‍ഷത്തില്‍ അടക്കാനുള്ള കെട്ടിട നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് തുടങ്ങിയവ കുടിശ്ശികയുള്പ്പടെ മാര്‍ച്ച് 31 നകം പഞ്ചായത്തില്‍ നേരിട്ടോ, നികുതി സ്വീകരിക്കുന്ന ഉദ്യോഗസ്ഥന് വഴിയോ, ഓണ്‍ലൈന്‍ വഴിയോ അടച്ച് ജപ്തി, പ്രോസിക്യൂഷന് അടക്കമുള്ള തുടര്‍നടപടികള്‍ ഒഴിവാക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വസ്തു നികുതിയുടെ പിഴപ്പലിശ മാര്‍ച്ച് 30 വരെ താല്കാലികമായി ഒഴിവാക്കിയിട്ടുണ്ട്.ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി പറഞ്ഞു. കൂടാതെ നികുതി ദായകരുടെ സൗകര്യാര്‍ത്ഥം മാര്‍ച്ച് 24, 31 തീയ്യതികളില്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കും.
date
- Log in to post comments