Post Category
മെഡിക്കല്‍ ക്യാമ്പ് നടത്തി
മെഡികെയര്‍, നെഹ്റു യുവകേന്ദ്ര, സേവക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചിറ്റൂര്‍ താലൂക്ക് നല്ലേപ്പള്ളി ഗ്രാമപഞ്ചായത്ത് അരണ്ടപ്പള്ളം അങ്കണവാടിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വേനല്‍ക്കാല രോഗങ്ങള്‍, പോഷകാഹാരകുറവ് എന്നീ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസും നടത്തി. നെഹ്റു യുവകേന്ദ്ര കോ-ഓഡിനേറ്റര്‍ എം.അനില്‍കുമാര്‍,ജെ.പി അലക്സ്, ഡോ.ജിതിന്‍, എം.സജിന, എന്‍.സുദര്‍ശന്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ നൂറോളം പേര്‍ക്ക് സൗജന്യ മരുന്ന് വിതരണം ചെയ്തു.
date
- Log in to post comments