എന്റെ വോട്ട് എന്റെ അവകാശം: പയ്യാമ്പലത്ത് മണൽ ശിൽപം തീർത്തു
സ്വീപ്പ് വോട്ടർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പയ്യാമ്പലം ബീച്ചിൽ മണൽശിൽപം തീർത്തു. ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർബോധവൽക്കരണത്തിനായാണ് പരിപാടി സംഘടിപ്പിച്ചത്.
വോട്ട് ചെയ്യാനുള്ള അവകാശം എല്ലാവരും കൃത്യമായി വിനിയോഗിക്കണമെന്ന സന്ദേശം പകരുന്നതായിരുന്നു മണലിൽ തീർത്ത ശിൽപം. ഇന്ത്യയുടെ ഭൂപടവും, പാർലമെന്റും, വോട്ടിംഗ് മെഷീനും മണലിൽ മണിക്കൂറുകൾക്കുള്ളിൽ കൺമുന്നിൽ തയ്യാർ. വോട്ട് ചെയ്യുക എന്നത് എല്ലാവരുടെയും അവകാശമാണെന്നും ആ അവസരം ആരും പാഴാക്കരുതെന്നും ഈ മണൽ ശിൽപങ്ങൾ കാണികളെ ഓർമ്മപ്പെടുത്തി. ഇന്റീരിയർ ഡിസൈനറായ മാട്ടൂൽ സ്വദേശി നിതിൻ നാരായണനാണ് ശിൽപി.
സ്പോർട്സ് കൗൺസിൽ ഹോസ്റ്റലിലുള്ള 120 ഓളം വിദ്യാർത്ഥിനികളും പൊതുജനങ്ങളും ഈ ക്യാംപയിനിന്റെ ഭാഗമായി.
പരിപാടിയിൽ ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, കലക്ടറേറ്റ് സീനിയർ സൂപ്രണ്ട് സി എം ലതാ ദേവി, സ്വീപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments