കണ്ണൂര്‍ അറിയിപ്പുകള്‍
സ്റ്റൈപ്പന്റ് കൈപ്പറ്റണം
2016 ആഗസ്റ്റ്, 2017 ആഗസ്റ്റ് വര്‍ഷങ്ങളില്‍ അഡ്മിഷന്‍ നേടിയ കണ്ണൂര്‍ ഐടിഐയിലെ ജനറല്‍ വിഭാഗത്തില്‍പ്പെട്ട സ്റ്റൈപ്പന്റിനര്‍ഹരായ തുക കൈപ്പറ്റാത്ത ട്രെയിനികള്‍ മാര്‍ച്ച് 25ന് മുമ്പായി ഓഫീസില്‍ നേരിട്ട് വന്ന് ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റണം. അല്ലാത്ത പക്ഷ തുക തിരിച്ചടക്കുന്നതാണ്. ഫോണ്‍ 0497 2835183
വൈദ്യുതി മുടങ്ങും
പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീച്ചേരി, വേളാപുരം, കാട്ട്യം, അയിക്കല്‍, കല്ലയിക്കല്‍, തുരുത്തി, പാറക്കല്‍, ഈന്തോട് എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 24) രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
തെരഞ്ഞെടുപ്പ്; എം സി എം സി പ്രവര്‍ത്തനം ആരംഭിക്കുന്നു
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ കാര്യാലയത്തില്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനം നടത്തുന്നതിനായി ഉപകരണങ്ങള്‍ വാടക അടിസ്ഥാനത്തില്‍ നല്‍കുവാന്‍ തയ്യാറുള്ള വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. എല്‍ ഇ ഡി ടിവി, എല്‍ ഇ ഡി മോണിറ്ററുള്ള കമ്പ്യൂട്ടര്‍, റേഡിയോ എന്നിവ രണ്ട് വീതവും എല്‍ ഇ ഡി മോണിറ്ററും വീഡിയോ ക്യാപ്ച്ചറിംഗുമുള്ള കമ്പ്യൂട്ടര്‍, പ്രിന്റര്‍, സ്‌കാനര്‍ എന്നിവ ഒന്ന് വീതവും കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗ് കേബിള്‍, സ്വിച്ച് തുടങ്ങിയ ഉപകരണങ്ങളുമാണ് ആവശ്യം. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ മാര്‍ച്ച് 26 ന് മൂന്ന് മണിക്ക് മുമ്പായി ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറുടെ ചേമ്പറില്‍ സജ്ജീകരിച്ച ബോക്സില്‍ നിക്ഷേപിക്കേണ്ടതാണ്. ഫോണ്‍ 0497 2709140
- Log in to post comments