ഓടയിലേക്ക് മലിനജലമൊഴുക്കിയാല്‍ നടപടി സ്വീകരിക്കും - ജില്ലാ കലക്ടര്‍
ഓടയിലേക്ക് മലിനജലമൊഴുക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി രൂപീകരിച്ച ആരോഗ്യജാഗ്രതാ സമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലിന ജലം ഓടയില്‍ ഒഴുക്കുന്നത് മൂന്ന് വര്‍ഷം വരെ തടവും 25000 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണ്. നിയമം ലംഘിക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു. വഴിയോര കച്ചവട സ്ഥാപനങ്ങളിലും ഭക്ഷ്യാ സ്ഥാപനങ്ങളിലും പരിശോധന കര്‍ശനമാക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.
ഓഡിറ്റോറിയങ്ങളില്‍ വിവാഹ സല്‍ക്കാരം നടത്തുമ്പോള്‍ ഉപയോഗിക്കുന്ന വെള്ളം മലിനമെല്ലെന്ന് ഉറപ്പാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. അംഗീകൃത പാചകക്കാരെ മാത്രമേ ആഹാരം പാചകം ചെയ്യാന്‍ ഉപയോഗിക്കാവു. ഇവ പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂള്‍ബാര്‍, ഹോട്ടല്‍, മീന്‍, ഇറച്ചി വില്‍പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി വരുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമം ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു.
വയനാട്ടില്‍ കുരങ്ങ് പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കാട്ടില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ പറഞ്ഞു. കാട്ടില്‍ പോകുന്നവര്‍ മുന്‍കരുതലെടുക്കണം. ജീവനില്ലാത്ത രീതിയില്‍ കുരങ്ങുകളെ കാണുകയാണെങ്കില്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തണം. കുരങ്ങുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണ മെന്നും കലക്ടര്‍ നിര്‍ദേശിച്ചു. അസി കലക്ടര്‍ വികല്‍പ് ഭരദ്വാജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സി മധു, ആരോഗ്യകേരളം പ്രോഗ്രാം മാനേജര്‍ ഡോ. വി ഷിബുലാല്‍, ഹരിതകേരളം മിഷന്‍ കോഡിനേറ്റര്‍ പി രാജു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments