Skip to main content

വോട്ടിങ് മെഷീന്‍ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

പൊതുതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനായി ജില്ലയിലേക്ക് അനുവദിച്ച വോട്ടിങ് മെഷിനുകളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാനിധ്യത്തിലാണ് റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയാക്കിയത്. തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ സാന്നിധ്യത്തില്‍ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ നടത്തും. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ ഓണ്‍ലൈനായാണ് റാന്‍ഡമൈസ് ചെയ്തത്. ജില്ലയ്ക്ക് അനുവദിച്ച വോട്ടിങ് മെഷിനുകള്‍ ഓരോ ബൂത്തുകളിലേക്കും നല്‍കുന്നത് റാന്‍ഡമൈസ് ചെയ്തതിന് ശേഷമാണ്. 2750 ബൂത്തുകളാണ് ജില്ലയിലുള്ളത്. 5230 വോട്ടിങ് മെഷിനുകള്‍ ജില്ലയിലേക്ക് അനുവദിച്ചിട്ടുണ്ട്. 3905 കണ്‍ട്രോള്‍ യൂനിറ്റും 3781 വി.വി പാറ്റുകളുമാണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും റാന്‍ഡമൈസ് ചെയ്താണ് ബൂത്തുകള്‍ക്ക് നല്‍കുക. ജില്ലാ കലക്ടര്‍ അമിത് മീണ, അസി. കലക്ടര്‍ വികല്‍പ് ഭരദ്വാജ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വികെ അനില്‍കുമാര്‍, എആര്‍ഒ മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാനിധ്യത്തിലാണ് റാന്‍ഡമൈസേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയത്.

 

date