Post Category
ക്ഷയരോഗ ദിനാചരണം നടത്തി
ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടത്തി. മലപ്പുറത്ത് നടന്ന പരിപാടി ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി നടന്ന സന്ദേശ റാലി ഡി.എംഒ ഡോ. കെ സക്കീന ഫ്‌ളാഗ് ഓഫ് ചെയ്തു.
ആയുര്‍വേദ ഡിഎംഒ ഡോ. സുശീല, ഹോമിയ ഡിഎംഒ ഡോ. ഷീബാ ബീഗം, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ ഷിബുലാല്‍, ജില്ലാ ടിബി ഓഫീസര്‍ സിബി പ്രദീഷ്, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. മുഹമ്മദ് ഇസ്മയില്‍, ഡോ. മുഹമ്മദ് അഫ്‌സല്‍, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ കൃഷ്ണമൂര്‍ത്തി, മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എംപി ശശി തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments