Skip to main content

സായുധ സേന പതാക നിധി: തുക അടയ്ക്കണം

സായുധ സേന പതാക നിധിയിലേക്കായി ജില്ല സൈനിക ക്ഷേമ ഓഫീസ് മുഖാന്തിരം വിവിധ ഓഫീസുകള്‍, സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ സ്‌കൂളുകള്‍, കോളേജുകള്‍, എന്‍.സിസി യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ ജില്ല കലക്ടറുടെ നിര്‍ദ്ദേശപ്രകാരം വിതരണം ചെയ്ത പതാകകള്‍ വിറ്റതിന്റെ തുക ചില സ്ഥാപനങ്ങള്‍ ഇനിയും അടച്ചിട്ടില്ല. മാര്‍ച്ച് 27 നകം പ്രസ്തുത തുക പഴയ കുടിശ്ശിക സഹിതം എല്ലാ ഓഫീസ്/സ്ഥാപനങ്ങള്‍ എന്നിവയില്‍ ജില്ല സൈനിക ക്ഷേമ ഓഫീസ്, കോഴിക്കോടില്‍ അടച്ചു രസീത് കൈപ്പറ്റാന്‍ ജില്ല കലക്ടര്‍ നിര്‍ദ്ദേശിച്ചു.  നിര്‍ദ്ദേശം പാലിക്കാന്‍ വീഴ്ച വരുത്തുന്നവര്‍ക്കായി ജില്ല കലക്ടര്‍ പ്രത്യേക യോഗം നടത്തും. 

 

date