Post Category
തെരഞ്ഞെടുപ്പ് ഹരിതചട്ടപാലനം: പുസ്തകം പുറത്തിറക്കി
തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കുന്നതിന് സഹായിക്കുന്ന നിര്‍ദേശങ്ങളുമായി കൈപ്പുസ്തകം പുറത്തിറക്കി. ഹരിതചട്ടപാലനം സംബന്ധിച്ച സംശങ്ങള്‍ക്ക് മറുപടിയുമായി ഹരിത കേരളം മിഷനാണ് പുസ്തകം തയ്യാറാക്കിയത്. പ്രചാരണത്തിനുള്ള കൊടി തോരണങ്ങള്‍ എങ്ങനെ നിര്‍മിക്കാം, പ്രചാരണവാഹനത്തില്‍ എന്തെല്ലാം ശ്രദ്ധിക്കണം, സ്വീകരണ പരിപാടികളില്‍ ഓര്‍ക്കേണ്ടത്, പ്രചാരണത്തിനിടയിലെ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്, തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചെയ്യേണ്ടത്, കുപ്പിവെള്ളത്തിന് പകരമെന്ത് തുടങ്ങി തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പുസ്തകത്തില്‍ ലളിതമായി വിശദീകരിച്ചിട്ടുണ്ട്. ഒഴിവാക്കേണ്ടതും ഉപയോഗിക്കാവുന്നതുമായ വസ്തുക്കളുടെ പട്ടികയും പുസ്തകത്തിലുണ്ട്. ഹരിതകേരളം, ശുചിത്വമിഷന്‍ എന്നിവയുടെ ജില്ലാ ഓഫീസ് നമ്പറുകളും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
date
- Log in to post comments