പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഇന്നൂം നാളെയും
ലോക്‌സഭാ തെരഞ്ഞെടുപ്പ് പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഇന്നും(27) നാളെയുമായി (28) പെരിയ, തൃക്കരിപ്പൂര്‍ പോളിടെക്‌നിക്കില്‍ നടക്കും.ഇതുസംബന്ധിച്ച അറിയിപ്പും നിയമന ഉത്തരവുകളും ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തതായി ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു അറിയിച്ചു.
അനുവദിച്ചു കിട്ടിയ പരിശീലന സമയത്ത് ഏതെങ്കിലും പോളിങ്ങ് ഉദ്യോഗസ്ഥന് ഒഴിവാക്കാനാത്ത പരീക്ഷ ഡ്യൂട്ടി ഉണ്ടെങ്കില്‍ അതേ പരിശീലന കേന്ദ്രത്തിലെ മറ്റ് ഏതെങ്കിലും സെക്ഷനില്‍ പങ്കെടുക്കണം.എന്നാല്‍ ഈ രണ്ട് ദിവസങ്ങളിലും പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിധം പരീക്ഷ ഡ്യൂട്ടി ഉള്‍പ്പെടെയുള്ള ഒഴിവാക്കാനാകാത്ത ഔദ്യോഗിക ചുമതലയുള്ളവര്‍ക്ക്, ഈ ഔദ്യോഗിക ചുമതല സംബന്ധിച്ച രേഖ ഹാജരാക്കി മാര്‍ച്ച് 29 ന് രാവിലെ 9.30 ന് പെരിയ ഗവര്‍മെന്റ് പോളിടെക്‌നിക്കില്‍ നടക്കുന്ന അധിക ബാച്ചില്‍ പങ്കെടുക്കാം. നിശ്ചയിച്ച സമയത്ത് ഹാജരാകാന്‍ പറ്റാത്തതിന്റെ രേഖ പരിശോധനയ്ക്ക് ലഭ്യമാക്കാതെ അധിക ബാച്ചില്‍ പ്രവേശനം അനുവദിക്കില്ല. പരിശീലനത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
- Log in to post comments