Post Category
സ്വീപ്പ്: തീരദേശ വോട്ട് സന്ദേശ യാത്ര നടത്തി
ലോകസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും 'എന്റെ വോട്ട് എന്റെ അവകാശം' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചും തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംഘടിപ്പിച്ച തീരദേശ വോട്ട് സന്ദേശ യാത്ര കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് ജില്ലാ കളക്ടര്‍ ഡോ: ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. തീരദേശത്തെ കുതിര്‍ എന്ന സ്ഥലത്ത് നിന്ന് ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ പ്ലക്കാര്‍ഡുളേന്തി സ്ത്രീകളും കുട്ടികളുമായി ആരംഭിച്ച യാത്ര നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപം അവസാനിച്ചു. സ്വീപ്പ് നോഡല്‍ ഓഫീസര്‍ മുഹമ്മദ് നൗഷാദ് യാത്രക്ക് നേതൃത്വം നല്‍കി. സീനിയര്‍ കോപ്പറേറ്റീവ് ഇന്‍സ്‌പെട്ര്‍മാരായ സതീഷ് സ്വാഗതവും ബൈജു നന്ദിയും പറഞ്ഞു.
date
- Log in to post comments