Post Category
ക്ഷേമനിധിയില്‍ കൂടുതല്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തണം-സംയുക്ത ട്രേഡ് യൂണിയന്‍
റിയല്‍ എസ്റ്റേറ്റ്, ഇന്നവേറ്റീവ് മാര്‍ക്കറ്റിംഗ് തുടങ്ങിയ സംരംഭങ്ങള്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗം നിര്‍ദേശിച്ചു. അസംഘടിത മേഖലയില്‍ ഉള്‍പ്പെടാത്ത വഴിയോര കച്ചവടക്കാരെയും ഇതര സംസ്ഥാന തൊഴിലാളികളെയും ഉള്‍പ്പെടുത്തി തൊഴിലാളികളുടെ എണ്ണം ഒരു ലക്ഷത്തിലധികം വര്‍ധിപ്പിക്കണമെന്നും ക്ഷേമനിധി ബോര്‍ഡിന്റെ നിലവിലെ അംശദായം ഉയര്‍ത്തണമെന്നും കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലാ ഓഫീസില്‍ വെച്ചു നടന്ന യോഗം ആവശ്യപ്പെട്ടു.
ജില്ലാ ഓഫീസര്‍ പി എസ് വിപിന്‍ അധ്യക്ഷത വഹിച്ചു. ട്രേഡ് യൂണിയന്‍ നേതാക്കളായ കെ അശോകന്‍, ആലിക്കുഞ്ഞി പന്നിയൂര്‍, കെ ഉമ്മര്‍, കെ കെ ശ്രീജിത്ത്, വി പി ശശീന്ദ്രന്‍, പി കെ രാജന്‍, ബോര്‍ഡ് അംഗങ്ങളായ താവം ബാലകൃഷ്ണന്‍, എം എ കരീം തുടങ്ങിയവരും പങ്കെടുത്തു.
date
- Log in to post comments