Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

മാധ്യമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി എന്നിവയിലേക്ക് എസ്എസ്എല്‍സി പാസായവര്‍ക്കും ഡിപ്ലോമ കോഴ്‌സ് ഇന്‍ വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് കോഴ്‌സിന് പ്ലസ്ടുക്കാര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗസ്ഥര്‍ക്ക് സായാഹ്ന കോഴ്‌സും ഉണ്ടായിരിക്കും. അവസാന തീയതി മാര്‍ച്ച് 31. താല്‍പര്യമുള്ളവര്‍ തിരുവനന്തപുരം കവടിയാര്‍ ടെന്നീസ് ക്ലബ്ബിന് സമീപമുള്ള സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cditcourses.org വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍. 04712721917, 8547720167.

 

വസ്തു ലേലം 

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത തലശ്ശേരി താലൂക്ക് എരഞ്ഞോളി അംശം വടക്കുമ്പാട് ദേശത്ത് റീസര്‍വെ 96/8 ല്‍ 0.1336 ഹെക്ടര്‍ സ്ഥലത്തെ വസ്തുവും അതിലുള്‍പ്പെട്ട സകലതും മെയ് മൂന്നിന് രാവിലെ 11 മണിക്ക് എരഞ്ഞോളി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ തലശ്ശേരി റവന്യൂ റിക്കവറി ഓഫീസില്‍ ലഭിക്കും. ഫോണ്‍. 0490 2322090

 

അഭിമുഖം മാറ്റി

പിടിസിഎം തസ്തികയിലെ ഒഴിവുകളിലേക്ക് മാര്‍ച്ച് 28 ന് കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍ 0497 2705149

 

വോട്ടര്‍ ബോധവല്‍ക്കരണം; 

പ്രചാരണ വാഹനം സന്ദര്‍ശനം

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍മാര്‍ക്ക്് ഇ വി എം, വിവിപാറ്റ് മെഷീനുകള്‍ പരിചയപ്പെടുത്തുന്നതിനായി  ജില്ലാ ഭരണകൂടം തയ്യാറാക്കിയ ഡെമോ വാഹനം മട്ടന്നൂര്‍ നിയോജക മണ്ഡലം പരിധിയില്‍ മാര്‍ച്ച് 27, 28, 29 തീയതികളില്‍ വിവിധ സ്ഥലങ്ങളില്‍ പ്രചാരണം നടത്തും. സമ്മതിദായകര്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

പ്രചാരണം നടത്തുന്ന സ്ഥലവും സമയവും: മാര്‍ച്ച് 27: കൂടാളി- 10 മണി, ചാലോട്- 11.00, കൊളോളം- 12.30, കൊളപ്പ- 2 മണി, കല്ല്യാട്- 3 മണി, ബ്ലാത്തൂര്‍- 4 മണി, മാര്‍ച്ച് 28: പാലോട്ടുപള്ളി- 10 മണി, മട്ടന്നൂര്‍-  11.00, ഉരുവച്ചാല്‍- 12.30, നീര്‍വേലി- 2 മണി, കണ്ടംകുന്ന്-  3 മണി, മൂന്നാംപീടിക-  4 മണി, മാര്‍ച്ച് 29: തില്ലങ്കേരി- 10 മണി, ശിവപുരം-  11.00, മാലൂര്‍ -  12.30, തൃക്കടാരിപ്പൊയില്‍-  2 മണി, കണ്ണവം-  3 മണി, കോളയാട്-  4 മണി.

 

അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗക്കാരായ പരമ്പരാഗതവംശീയ വൈദ്യന്‍മാര്‍ക്ക് കിര്‍ത്താഡ്‌സ് മുഖേന ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  2017-18 വര്‍ഷം ധനസഹായം ലഭിച്ച അപേക്ഷകര്‍  തുകയുടെ വിനിയോഗ സാക്ഷ്യപത്രം പുതിയ അപേക്ഷയോടൊപ്പം സമര്‍പ്പിണം.  അപേക്ഷ ഫോറത്തിന്റെ മാതൃക ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലും കണ്ണൂര്‍ ഐ ടി ഡി പി ഓഫീസിലും ലഭിക്കും.   അപേക്ഷ ഏപ്രില്‍ നാലിനകം കണ്ണൂര്‍ ഐ ടി ഡി പി പ്രൊജക്ട് ഓഫീസിലോ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2700357.

 

കെല്‍ട്രോണില്‍ അവധിക്കാല കോഴ്‌സുകള്‍

കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ വിവിധ അവധിക്കാല കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.  കാര്‍ട്ടൂണ്‍ സ്‌പെഷലിസ്റ്റ്, കെല്‍ട്രോണ്‍ മാസ്റ്റര്‍ കിഡ്, കെല്‍ട്രോണ്‍ വെബ് ആനിമേറ്റര്‍, ഇല്ലുസ്‌ട്രേഷന്‍ സ്‌പെഷലിസ്റ്റ്, ജൂനിയര്‍ വെബ് ഡിസൈനര്‍, ബിഗിനേഴ്‌സ് കോഴ്‌സ് ഇന്‍ മള്‍ട്ടീമിഡിയ ആന്‍ഡ് ആനിമേഷന്‍, ബിഗിനേഴ്‌സ് കോഴ്‌സ് ഇന്‍ ആനിമേഷന്‍ ആന്‍ഡ് ഡിജിറ്റല്‍ ഇല്ലുസ്‌ട്രേഷന്‍, ബിഗിനേഴ്‌സ് കോഴ്‌സ് ഇന്‍ ആനിമേഷന്‍ ആന്‍ഡ് വീഡിയോ എഡിറ്റിങ്, ബിഗിനേഴ്‌സ് കോഴ്‌സ് ഇന്‍ ആനിമേഷന്‍ ആന്‍ഡ് സൗണ്ട് എഡിറ്റിങ്, കെല്‍ട്രോണ്‍ കമ്പ്യൂട്ടര്‍ മാസ്റ്റര്‍, ഹാര്‍ഡ്‌വെയര്‍ ഫണ്ടമെന്റല്‍സ് ആന്‍ഡ് പ്രോഗ്രാമിംഗ്് ലോജിക് തുടങ്ങിവയാണ് കോഴ്‌സുകള്‍. കൂടുതല്‍ വിവരങ്ങള്‍ കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, മൂന്നാം നില, സഹാറ സെന്റര്‍,  എ വി കെ നായര്‍ റോഡ്, തലശ്ശേരി എന്ന വിലാസത്തില്‍ ലഭിക്കും.  ഫോണ്‍: 0490 2321888, 9961113999.

 

ഇവിഎം വിവിപാറ്റ് പരിശീലനം

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സ്വീപ് ജില്ലാ ടീമിന്റെ നേതൃത്വത്തില്‍ ആറളം വില്ലേജിലെ ചതിരൂര്‍ 110 കോളനിയില്‍ വോട്ടിംഗ് യന്ത്ര പരിശീലനവും ബോധവല്‍ക്കരണവും നടത്തി. കലക്ടറേറ്റ് സീനിയര്‍ സൂപ്രണ്ട് സി എം ലതാദേവി, ഇരിട്ടി താലൂക്ക് ജൂനിയര്‍ സൂപ്രണ്ട് പത്മാവതി, രാജേഷ്, സാബു, പ്രജീഷ് എന്നിവര്‍ പങ്കെടുത്തു. 

 

വൈദ്യുതി മുടങ്ങും

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കൊവ്വപ്പുറം, മാടായിതെരു, ചൈനാക്ലേ, വെങ്ങരഗേറ്റ്, പഴയങ്ങാടി റെയില്‍വെ സ്റ്റേഷന്‍ പരിസരം എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 27) രാവിലെ 9.30 മുതല്‍ വൈകീട്ട് ആറ് മണിവരെ വൈദ്യുതി മുടങ്ങും. 

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മണ്ണോറ, പത്തൊമ്പതാം മൈല്‍, വെളിയമ്പറ റോഡ്, ചാവശ്ശേരി പറമ്പ്, അള്ളോത്തില്‍ എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 27) രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് ആറ് മണിവരെ വൈദ്യുതി മുടങ്ങും.  

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഓലയമ്പാടി, കോടന്നൂര്‍, പെരുവാമ്പ, ഓടമുട്ട്, പെടയന കിഴക്കെകര, കാര്യപ്പള്ളി, കക്കറ, വെള്ളോറ, കടുക്കാരം എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 27) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ ഭാഗികമായോ പൂര്‍ണ്ണമായോ വൈദ്യുതി മുടങ്ങും. 

കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പൊട്ടന്‍പാറ വയല്‍, പൊട്ടന്‍പാറ ജംഗ്ഷന്‍, പൂളബസാര്‍, പൂളബസാര്‍ സ്റ്റേഡിയം, രാമുണ്ണി ബസാര്‍ എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 27) രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മുണ്ടേരിചിറ, കാനാച്ചേരി, മാവിലാച്ചാല്‍, സിദ്ധീഖ് പള്ളി, കോളിന്‍മൂല, ചാപ്പ, പുറത്തീല്‍, പഞ്ചായത്ത് കിണര്‍, കനാല്‍പാലം എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 27) രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ശിവപുരം ഹൈസ്‌കൂള്‍, അയ്യല്ലൂര്‍ എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 27) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. 

 

പട്ടയകേസുകള്‍ മാറ്റി 

കലക്ടറേറ്റില്‍ നാളെ(മാര്‍ച്ച് 27) നടത്താനിരുന്ന ദേവസ്വം പട്ടയകേസുകള്‍ മെയ് 29 ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍(എല്‍ ആര്‍) അറിയിച്ചു.

 

അപേക്ഷ ക്ഷണിച്ചു

തോട്ടട ഗവ.ഐ ടി ഐ യില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഐ എം സി നടത്തുന്ന അവധിക്കാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  മൊബൈല്‍ഫോണ്‍ ടെക്‌നീഷ്യന്‍, റോബോട്ടിക്‌സ് എഞ്ചിനീയറിംഗ് എന്നിവയാണ് കോഴ്‌സുകള്‍. രണ്ടുമാസമാണ് കോഴ്‌സ് കാലാവധി. ഫോണ്‍: 9745479354.

 

യോഗം നാളെ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക്  വോട്ട് രേഖപ്പെടുത്തുന്നതിനായി വാഹനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള യോഗം നാളെ(മാര്‍ച്ച് 27) ഉച്ച 12 മണിക്ക് കലക്ടറേറ്റില്‍ ചേരും. 

date