തിരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് സര്‍ക്കാര്‍ ജീവനക്കാര്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തികഞ്ഞ നിഷ്പക്ഷത പാലിക്കണം. ഏതെങ്കിലും പാര്‍ട്ടിക്കോ സ്ഥാനാര്‍ത്ഥിക്കോ മാത്രം ഗുണകരമാകുമെന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്. ഉദ്യോഗസ്ഥര്‍ സ്വന്തം പേരും പദവിയും ഒരു പ്രത്യേക വ്യക്തിയെയോ വിഭാഗത്തെയോ സഹായിക്കുന്നതിനോ എതിര്‍ക്കുന്നതിനോ ഉപയോഗിക്കാന്‍ പാടില്ല.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങള്‍ സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. സുരക്ഷ, ക്രമസമാധാന പാലനം എന്നിവയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇത് ബാധമകല്ല.
- Log in to post comments