തെരഞ്ഞെടുപ്പ് ജോലി: ഉദ്യോഗസ്ഥര്‍ക്ക് രണ്ടുദിവസത്തിനകം ഉത്തരവ് ലഭിക്കും
തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി ജില്ലയില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് രണ്ടുദിവസത്തിനകം നിയമന ഉത്തരവ് നല്‍കും. അതത് വില്ലേജ് ഓഫീസര്‍ വഴിയായിരിക്കും ഉദ്യോഗസ്ഥര്‍ക്ക് നിയമന ഉത്തരവ് നല്‍കുക. ഓരോ ബൂത്തിലും പ്രിസൈഡിങ് ഓഫീസര്‍, ഒന്നാം പോളിങ് ഓഫീസര്‍, രണ്ടാം പോളിങ് ഓഫീസര്‍, നാലാം പോളിങ് ഓഫീസര്‍ എന്നീ നിലയിലാണ് ചുമതല നല്‍കുക. ആദ്യം അവരവര്‍ ജോലി ചെയ്യുന്ന മണ്ഡലത്തിലാകും ഉദ്യോഗസ്ഥര്‍ക്ക് ചുമതല. തുടര്‍ന്നാണ് ഏതു മണ്ഡലത്തിലാണ് തെരഞ്ഞെടുപ്പ് ജോലിയെന്ന് ജീവനക്കാര്‍ക്ക് അറിയാന്‍ കഴിയൂ. തെരഞ്ഞെടുപ്പിന് തലേദിവസം മാത്രമേ ഏത് ബൂത്തിലാണ് ചുമതലയെന്നും വ്യക്തമാകൂ.
ജില്ലയിലെ 2750 ബൂത്തുകളിലെ ചുമതല നിര്‍വ്വഹിക്കാന്‍ 16530 ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 40 ശതമാനം ജീവനക്കാരെ അവശ്യഘട്ടത്തില്‍ ഉപയോഗിക്കുന്നതിന് റിസര്‍വ്വില്‍ നിര്‍ത്തും. ഓരോ വിഭാഗത്തിലും 3856 ഉദ്യോഗസ്ഥരാണുണ്ടാകുക. ഇത്തരത്തിലുള്ള നാല് വിഭാഗങ്ങളിലായാണ് മൊത്തം 16530 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നത്.
- Log in to post comments