Post Category
പെരുമാറ്റചട്ട ലംഘനം: ഫ്ളയിങ് സ്ക്വാഡിന് ലഭിച്ചത് 180 പരാതികള്‍
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് ഫ്ളയിങ് സ്ക്വാഡിന് സി- വിജില്‍ മുഖേന ലഭിച്ചത് 180 പരാതികള്‍. ഇതില്‍ 169 പരാതികളില്‍ നടപടിയെടുത്തു. 11 കേസുകള്‍ സ്ക്വാഡിന്റെ പരിഗണനയിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം ലംഘിച്ച് പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചത് സംബന്ധിച്ചാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. ഇതിന് പുറമെ പ്രൊഫഷനല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്ടോപ്പ് വാങ്ങാന്‍ 30000രൂപ നല്‍കുമെന്ന് അറിയിച്ച് മങ്കടയില്‍ നിന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും സി -വിജില്‍ മുഖേന പരാതിയായി എത്തി. ഈ വിഷയത്തിലും ഫ്ളയിങ് സ്ക്വാഡ് ഇടപെട്ട് നടപടിയെടുത്തു. മാര്‍ച്ച് 19 മുതലുള്ള കാലയളവിലാണ് ഇത്രയും പരാതികള്‍ ഓണ്‍ലൈനായി ലഭിച്ചത്.
date
- Log in to post comments