Skip to main content

സ്‌ക്വാഡുകളുടെ ഏകോപനം: സംയുക്തയോഗം ചേര്‍ന്നു

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം തടയാന്‍ നിയോഗിച്ച  ആന്റി ഡീഫേയ്സ്മെന്റ്, ഫ്ളയിങ് സ്‌ക്വാഡുകളുടെ ഏകോപനം സുഗമമാക്കാന്‍ സംയുക്ത യോഗം ചേര്‍ന്നു. മാതൃകാപെരുമാറ്റ ചട്ടം നോഡല്‍ ഓഫീസറായ എ.ഡി.എം ടി വിജയന്റെ അധ്യക്ഷതയില്‍ ജില്ലാ പ്ലാനിങ് സെക്രട്ടേറിയറ്റിലെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു യോഗം. ഹൈക്കോടതി വിധിയുള്ളതിനാല്‍ ഫ്ളക്സ് ബോര്‍ഡുകളും പ്ലാസ്റ്റിക് കൊണ്ടുള്ള പ്രചാരണ സാമഗ്രികളും കര്‍ശനമായും നീക്കം ചെയ്ത് തെരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കണമെന്ന് സ്‌ക്വാഡ് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് തെളിവുസഹിതം പരാതി ഉന്നയിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനമായ സി വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്റെ ഉപയോഗത്തെക്കുറിച്ച് യോഗത്തില്‍ വിശദീകരിച്ചു. സ്‌ക്വാഡ് അംഗങ്ങള്‍ക്ക് സംശയ നിവാരണത്തിനും അവസരം നല്‍കി. ഇരു സ്‌ക്വാഡുകളില്‍ നിന്നായി നൂറോളം പേര്‍ പങ്കെടുത്തു. യോഗത്തില്‍ ഹരിതകേരളം ജില്ലാ പ്രതിനിധികളും ഉണ്ടായിരുന്നു.

 

date