ലോക്‌സഭാ തെരഞ്ഞെടുപ്പ്; കളക്ടറേറ്റില്‍ എം സി എം സി സെന്റര്‍ ഉദ്ഘാടനം ചെയ്തു
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ മോണിറ്ററിങ്ങ് കമ്മിറ്റിയുടെ ഓഫീസും മീഡിയ നിരീക്ഷണ കേന്ദ്രവും ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ പ്രമോദ് കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.സെന്ററിന്റെ പ്രവര്‍ത്തനത്തെകുറിച്ച് കളക്ടര്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന് വിശദീകരിച്ചു കൊടുത്തു. അച്ചടി, ദൃശ്യ, ശ്രാവ്യ, സാമൂഹിക മാധ്യമങ്ങളില്‍ പെയ്ഡ് ന്യൂസ്, മുന്‍കൂര്‍ അനുമതി നേടാത്ത പരസ്യങ്ങള്‍, സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന തരത്തിലുള്ള വാര്‍ത്തകള്‍,പരസ്യങ്ങള്‍, ഏതെങ്കിലും വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ എന്നിവ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം നടത്തുന്നുണ്ടെന്ന് പരിശോധിക്കുകയാണ് സെന്റിന്റെ ചുമതല. സ്ഥാനാര്‍ത്ഥികള്‍, തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കാള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ അഡ്മിന്‍ ആയിട്ടുള്ള ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം, ലിന്‍കിഡ്ഇന്‍, മെസന്‍ജര്‍,എഫ് എം റേഡിയോകള്‍ എന്നിവയും സെന്ററിന്റെ പൂര്‍ണ്ണ നിരീക്ഷണത്തിലായിരിക്കും.
എഡിഎം: ബിജു സി, എം സി എം സി മെമ്പര്‍സെക്രട്ടറി എം മധുസൂദനന്‍ , ജില്ലാ ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍, എം സി എം സി അംഗങ്ങളായ ജില്ലാ ലോ ഓഫീസര്‍ കെ പി ഉണ്ണികൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍(എന്‍ ഐ സി) കെ രാജന്‍, ജി ബി വത്സന്‍, റിട്ട ജില്ലാ ലോ ഓഫീസര്‍ എം സീതാരാമ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments