Post Category
തെരഞ്ഞെടുപ്പ് : ഡ്യൂട്ടി ഉത്തരവ് പുറപ്പെടുവിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി ജില്ലയിലെ പോളിംഗ് ബൂത്തുകളിലേക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിച്ച് ജില്ലാകലക്ടര്‍ എച്ച്. ദിനേശന് ഉത്തരവായി. ഒരു പ്രിസൈഡിംഗ് ഓഫീസറും മൂന്ന് പോളിംഗ് ഉദ്യോഗസ്ഥരുമടങ്ങുന്ന ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള ഉത്തരവ് ബന്ധപ്പെട്ട തഹസീല്‍ദാര്‍ മുഖാന്തിരം സ്ഥാപന മേധാവികള്‍ക്ക് അയച്ചിട്ടുണ്ട്. സ്ഥാപന മേധാവികള്‍ അതത് ഉദ്യോഗസ്ഥര്‍ക്ക് നിയമന ഉത്തരവ് നല്‍കണം. നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥര്‍ ഏപ്രില്‍ 1, 2, 3 തീയതികളില്‍ നിയമസഭാ മണ്ഡലങ്ങളിലെ നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളില്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
date
- Log in to post comments