Skip to main content

ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷി വോട്ടര്‍മാരുള്ളത് ഉദുമ, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളില്‍

ലോക്‌സഭാ തെരഞ്ഞടുപ്പില്‍  ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷി വോട്ടര്‍മാരുള്ളത് ഉദുമ, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളില്‍. ഉദുമയില്‍ 1217 ഭിന്നശേഷി വോട്ടര്‍മാരും മഞ്ചേശ്വരത്ത് 1206 വോട്ടര്‍മാരുമാണുള്ളത്. 
ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളില്‍ നിന്നായി 4813 ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്കാണ്  ഇക്കുറി വോട്ടര്‍പ്പട്ടികയില്‍ പേരുള്ളത്. ഇതില്‍ ഏറ്റവും കുറവ് ഭിന്നശേഷി വോട്ടര്‍മാരുള്ളത് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലാണ്(687). കാസര്‍കോട്  മണ്ഡലത്തില്‍ 732 പേരും കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തില്‍ 971 വോട്ടര്‍മാരുമാണുള്ളത്. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരെ പ്രധാനമായും നാലു വിഭാഗങ്ങളായാണ് തരം തിരിച്ചിട്ടുള്ളത്. കാഴ്ചാ പരിമിതിയുള്ളവര്‍, കേള്‍വി, സംസാര ശേഷി പരിമിധിയുള്ളവര്‍, ചലനശേഷി  പരിമിതര്‍, മറ്റു ശാരീരിക പരിമിതിയുള്ളവര്‍ എന്നിങ്ങനെയാണു ഭിന്നശേഷി വോട്ടര്‍മാര്‍.

date