Post Category
സെക്ടറല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി
ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ സെക്ടറല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തില്‍ ജില്ലാ കളക്ടര്‍ സീറാം സാമ്പശിവ റാവു പോളിംഗ് ബൂത്ത് ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിച്ചു. പോളിംഗ് ബൂത്തില്‍ ഒരുക്കേണ്ട സൗകര്യങ്ങള്‍, ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്കുള്ള റാമ്പ്, കുടിവെള്ള സൗകര്യം, പ്രാഥമിക സൗകര്യങ്ങള്‍ക്കുളള സംവിധാനം തുടങ്ങിയവ മികവുറ്റ രീതിയില്‍ ഉറപ്പാക്കുന്നതിന് വേണ്ട നിര്‍ദേശങ്ങളും കലക്ടര്‍ നല്‍കി.
സെക്ടറല്‍ ഓഫീസര്‍മാരുടെ ചുമതലകള്‍, വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനം, വി. വി. പാറ്റ് പരിചയപ്പെടുത്തല്‍ എന്നിവ പരിശീലനത്തിന്റെ ഭാഗമായി നടന്നു. വിവിധ താലൂക്കുകള്‍ക്ക് കീഴിലെ വില്ലേജ് ഓഫീസര്‍മാര്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments