Skip to main content

അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം 

ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാലത്ത് കമ്പ്യൂട്ടര്‍ശേഷി വികസനത്തിന് പ്രത്യേക പരിശീലനം സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ ഏപ്രില്‍ ആദ്യവാരം ആരംഭിക്കും. ഗ്രാഫിക് ഡിസൈനിങ്ങ്, വെബ് ഡിസൈനിങ്ങ്, ബേസിക് ഇലക്ട്രോണിക്സ് ആപ്ലിക്കേഷന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ സര്‍വീസിങ്ങ് എന്നീ ഐ.ടി മേഖലകള്‍ സംബന്ധിച്ച പരിശീലനമാണ് ആരംഭിക്കുന്നത്. 
ടൈലറിങ്ങ്, ചുരിദാര്‍ & ഗാര്‍മെന്റ്സ് മെയ്ക്കിങ്ങ്, ആഭരണ നിര്‍മാണം എന്നീ ഫാഷന്‍ ടെക്നോളജി മേഖലയിലും പ്രത്യേക പരിശീലന ക്ലാസ്സുകള്‍ നടത്തും. സീനിയര്‍ സിറ്റിസെന്‍മാര്‍ക്കുള്ള വ്യക്തിഗത കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് പരിശീലനവും ഏപ്രില്‍ ആദ്യവാരം തുടങ്ങും. ഫോണ്‍ : 0495 2370026.

date