അംഗത്വം പുനഃസ്ഥാപിക്കാം
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് ഡിവിഷണല്‍ ഓഫീസിന് കീഴിലെ കര്‍ഷകതൊഴിലാളി അംഗങ്ങളില്‍ 24 മാസത്തിലധികം അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അംശാദായം അടച്ചു അംഗത്വം പുനഃസ്ഥാപിക്കുന്നതിനുളള അവസാന തീയതി ആഗസ്റ്റ് 31 വരെ നീട്ടി. 24 മാസത്തിലധികം അംശാദായം കുടിശ്ശിക വരുത്തിയ തൊഴിലാളികളില്‍ നിന്നും കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ സഹിതം ആഗസ്റ്റ് 31 വരെ കോഴിക്കോട് ഡിവിഷണല്‍ ഓഫീസില്‍ സ്വീകരിക്കും. 60 വയസ്സ് പൂര്‍ത്തിയായ തൊഴിലാളികള്‍ക്ക് കുടിശ്ശിക അടക്കുന്നതി നും അംഗത്വം പുനഃസ്ഥാപിക്കുന്നതിനും അവസരം ഉണ്ടായിരിക്കില്ല. കുടിശ്ശിക നിവാരണം ചെയ്ത് അംഗത്വം പുനഃസ്ഥാപിച്ചവര്‍ക്ക് തങ്ങളുടെ കുടിശ്ശിക കാലയളവില്‍ ഉണ്ടായ പ്രസവം, വിവാഹം, ചികിത്സ, വിദ്യാഭ്യാസ അവാര്‍ഡ് എന്നീ ക്ഷേമ ആനൂകൂല്യങ്ങള്‍ക്ക് അര്‍ഹത ലഭിക്കില്ല.
- Log in to post comments