Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ സ്ഥാപിച്ച വാട്ടര്‍ കിയോസ്‌കുകളിലേക്ക് കുടിവെളളം എത്തിക്കുന്നതിനുളള ടാങ്കര്‍ ലോറികളില്‍ സ്ഥാപിക്കുന്നതിനായി ജി.പി,എസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലാ തലത്തിലും താലൂക്ക് തലത്തിലും നിരീക്ഷണം നടത്തുന്നതിന് മോനിട്ടര്‍ സംവിധാനവും, ജി.പി.എസ് ട്രാക്കിങ്ങിനുളള സംവിധാനവും ക്വട്ടേഷന്‍ ലഭിക്കുന്ന സ്ഥാപനം ഏര്‍പ്പെടുത്തണം. ഇന്‍സ്ടലേഷന്‍ ചാര്‍ജ്ജ് ഉള്‍പ്പെടെ പ്രതിമാസ വാടക കാണിച്ചുകൊണ്ടുളള ക്വട്ടേഷന്‍ മാര്‍ച്ച് 30 ന് അഞ്ച് മണിക്കകം കലക്ടറേറ്റ് ദുരന്തനിവാരണ സെല്ലില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ കലക്ടറേറ്റ് ദുരന്തനിവാരണ സെല്ലില്‍ നിന്നും ലഭിക്കും. 

date