Skip to main content

കുടിവെളള വിതരണത്തിന്് ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വരള്‍ച്ചാ ബാധിതപ്രദേശങ്ങളില്‍ സ്ഥാപിച്ച വാട്ടര്‍ കിയോസ്‌ക് ടാങ്കുകളില്‍  കുടിവെളളം വിതരണം ചെയ്യുന്നതിന് ടാങ്കര്‍ വാഹന ഉടമകളില്‍ നിന്നും  ക്വട്ടേഷന്‍ ക്ഷണിച്ചു. ടാങ്കര്‍ വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കും. താല്‍പര്യമുളളവര്‍ കിലോമീറ്റര്‍ നിരക്ക് രേഖപ്പെടുത്തി, വാഹനം ഓടാന്‍ തയ്യാറുളള താലൂക്ക് രേഖപ്പെടുത്തിയ ക്വട്ടേഷന്‍ മാര്‍ച്ച് 30 ന് അഞ്ചിനകം കലക്ടറേറ്റ് ദുരന്തനിവാരണ സെല്ലില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ കലക്ടറേറ്റ് ദുരന്തനിവാരണ സെല്ലില്‍ നിന്നും ലഭിക്കും. 

date