Skip to main content

ഗതാഗതം ഭാഗികമായി നിരോധിച്ചു

 പൈമ്പാലുശ്ശേരി - മടവൂര്‍ മുക്ക് റോഡില്‍ പൈമ്പാലുശ്ശേരി അങ്ങാടി മുതല്‍ ഇടനിലാവില്‍ റോഡ് വരെ കലുങ്ക്/ഓടയുടെ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 28) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു. പൈമ്പാലുശ്ശേരിയില്‍ നിന്നും കൊടുവളളി/മടവൂര്‍ മുക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ആരാമ്പ്രം-കച്ചേരിമുക്ക് കാവിലുമ്മാരം വഴിയം തിരിച്ചും  പോകേണ്ടതാണെന്ന്  എക്സിക്യൂട്ടീവ് എഞ്ചിനീയര്‍  അറിയിച്ചു.മരം ലേലം
കോഴിക്കോട്  ദേശീയപാത വിഭാഗത്തിന്റെ  കീഴിലുളള സി.ആര്‍.എഫ് പ്രവൃത്തിയില്‍പെട്ട മേക്കുന്ന് - കുഞ്ഞിപ്പളളി - ചോറോട് റോഡിന്റെ പുനരുദ്ധാരണപ്രവൃത്തിയുമായി ബന്ധപ്പെട്ട് മുറിച്ചുമാറ്റിയ 17 മരങ്ങളുടെ പുനര്‍ലേലം ഏപ്രില്‍ രണ്ടിന് ദേശീയപാത സെക്ഷന്‍ വടകര ഓഫീസില്‍ നടത്തും. ഫോണ്‍ - 0495  2727765.

date