Post Category
പത്രികാസമര്‍പ്പണം ഇന്നുമുതല്‍ (28.3.2019) സി-വിജില്‍ ഇതുവരെ ലഭിച്ചത് 31 പരാതികള്‍
പെരുമാറ്റചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ സി വിജില്‍ മൊബൈല്‍ ആപ്പ് മുഖേന ജില്ലയില്‍ ഇതുവരെ ലഭിച്ചത് 31 പരാതികള്‍. ഇതില്‍ 25 പരാതികള്‍ പരിഹരിച്ചു. ബാക്കിയുള്ള ആറു പരാതികളില്‍ തുടര്‍നടപടി സ്വീകരിച്ചു വരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന 5848 പോസ്റ്ററുകളും 373 ബാനറുകളും ആന്റി ഡിഫേയ്സ്മെന്റെ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തു. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം ആരംഭിക്കുന്ന ഇന്നു മുതല്‍ ( 28.3 .2019) ജില്ലയില്‍ നിലവിലുള്ളതിനു പുറമെ പെരുമാറ്റച്ചട്ടലംഘനം കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ആന്റി ഡിഫേയ്സ്മെന്റെ് സ്‌ക്വാഡ് കൂടി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.
date
- Log in to post comments