Skip to main content

ഭിന്നശേഷിക്കാര്‍ക്കു വോട്ടുവണ്ടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

 

പോളിംങ്ങ് സ്റ്റേഷന്റെ 100 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ വോട്ടര്‍മാര്‍ക്കായി സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കാത്ത സാഹചര്യത്തില്‍, വോട്ടു ചെയ്യുന്നതിന് ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്കായി ഇലക്ഷന്‍ കമ്മീഷന്‍ വാഹന സൗകര്യം ഒരുക്കുന്നു. ഇതിനായി ഭിന്ന ശേഷിക്കാരുടെ കണക്കെടുപ്പ് പൂര്‍ത്തിയായി.  ജില്ലയില്‍ 18758 ഭിന്ന ശേഷിക്കാരായ  വോട്ടര്‍മാരുണ്ടെന്നാണ് കണക്ക്. ഇവര്‍ക്കായി 360 വാഹനങ്ങള്‍ ഒരുക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു കൂടാതെ സാമൂഹ്യ നീതി വകുപ്പ് അതത് പ്രദേശങ്ങളിലെ അംഗനവാടി ടീച്ചര്‍മാര്‍ മുഖേനെയും വിവര ശേഖരണം നടത്തിയിട്ടുണ്ട്. ഇവ ഏകോപിപ്പിച്ച ശേഷമാണ് എത്ര പേര്‍ക്കു സൗകര്യമൊരുക്കേണ്ടി വരുമെന്നു അന്തിമമായി കണക്കാക്കുക. വീട്ടില്‍ നിന്നു പോളിംഗ് ബൂത്തിലേക്കും തിരിച്ചും വാഹനസൗകര്യമൊരുക്കും. 

date