Skip to main content

ശരണബാല്യം; ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു

ബാല വേലയും ബാലഭിക്ഷാടനവും ബാലചൂഷണവും നിര്‍മാജനം ചെയ്യുന്നതിനായി നടപ്പാക്കുന്ന ശരണബാല്യം പദ്ധതി കാര്യക്ഷമമാക്കുന്നതന് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. ശരണബാല്യം പദ്ധതി കാര്യക്ഷമമായി നടപ്പാക്കുകയാണ് ടാസ്‌ക് ഫോഴ്സിന്റെ പ്രധാന ചുമതല. ജില്ലാ കലക്ടര്‍ ചെയര്‍മാനും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കണ്‍വീനറുമാണ്.  ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍, ജില്ലാ പൊലീസ് മേധാവി, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സാമൂഹിക നീതി ഓഫീസര്‍, വനിതാ ശിശു വികസന ഓഫീസര്‍, ലേബര്‍ ഓഫീസര്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, ഐടിഡിപി പ്രൊജക്ട് ഡയറക്ടര്‍, ചൈല്‍ഡ് ലൈന്‍ എന്നിവര്‍ അംഗങ്ങളാണ്.
ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ടാസ്‌ക് ഫോഴ്സ് അംഗങ്ങളുടെ ആദ്യ യോഗത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി സജേഷ് ഭാസ്‌കര്‍,  സി പ്രീതി, ജില്ലാ ലേബര്‍ ഓഫീസര്‍ ടിവി രാഘവന്‍, എകെ  മുഹമ്മദ് സാലിഹ്, വനിതാ സെല്‍ എസ്ഐ ടിടി ഏലിയാമ എന്നിവര്‍ പങ്കെടുത്തു.
ബാലവേല; കോഴി ഫാം ഉടമക്കെതിരെ കേസെടുത്തു
മഞ്ചേരിയില്‍ ഒമ്പത് വയസ്സ്‌കാരിയെ ജോലി ചെയ്യിപ്പിച്ചതിന് കോഴി ഫാം ഉടമക്കെതിരെ കേസെടുത്തു. മഞ്ചേരി തൃക്കലങ്ങോടാണ് സംഭവം. പിതാവിന്റെയും രണ്ടാനമ്മയുടെയും കൂടെ കുട്ടിയും കോഴി ഫാമില്‍ ജോലി ചെയ്യുന്നത് അറിഞ്ഞതിനെ തുടര്‍ന്ന് അധികൃതരെത്തി രക്ഷപ്പെടുത്തുകയായിരുന്നു. അയ്യായിരത്തില്‍ അധികം കോഴികള്‍ ഈ ഫാമിലുണ്ട്. ഇവക്ക് തീറ്റ കൊടുക്കുന്നതിനും മറ്റു ജോലികള്‍ക്കും കുട്ടിയെയായിരുന്നു ഉപയോഗിച്ചിരുന്നത്. പെണ്‍കുട്ടിയെ കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.
ഓണ്‍ലൈനായി പരാതി നല്‍കാം
ബാല വേലയും കുട്ടികളെ ചൂഷണം ചെയ്യുന്നതും ശ്രദ്ധയില്‍പെട്ടാല്‍ ഓണ്‍ലൈന്‍ വഴി പരാതി നല്‍കാം.  വേേു:െ//ുലിരശഹ.ഴീ്.ശി/ ലാണ് പരാതി നല്‍കേണ്ടത്. പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി ഉടന്‍ ശക്തമായ നടപടി സ്വീകരിക്കും. നല്‍കിയ പരാതി സംബന്ധിച്ച വിവരങ്ങളും സൈറ്റില്‍ അറിയാം.
(എം.പി.എം 1223/2019)
'ഓപ്പറേഷന്‍ ഷോബോട്ട്' പരിശോധനയില്‍ 195 കേസുകളെടുത്തു

അധ്യയന വര്‍ഷത്തിന്റെ അവസാനത്ത് വിദ്യാര്‍ത്ഥികളുടെ വാഹനാഭ്യാസത്തിന് തടയിടാനായി മോട്ടോര്‍ വാഹന എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയുടെ ഒന്‍പത് കേന്ദ്രങ്ങളിളെ സ്‌ക്കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ 'ഓപ്പറേഷന്‍ ഷോബോട്ട്' പരിശോധനയില്‍ 195 കേസുകള്‍ എടുക്കുകയും, 1,32,500 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.
പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ വാഹനമോടിച്ചത്, സൈലന്‍സറില്‍ രൂപ മാറ്റം വരുത്തി ശബ്ദമലിനീകരണം നടത്തിയ വാഹനങ്ങള്‍, അപകടകരമായി വാഹനമോടിച്ചത്, ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിക്കുക, എന്നിങ്ങനെയുള്ള കേസുകള്‍ ചാര്‍ജ്ജ് ചെയ്തു.  തിരൂരങ്ങാടിയില്‍ 10 ബൈക്കുകള്‍ കസ്റ്റഡിയില്‍ എടുക്കുകയും രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇക്കാര്യത്തിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കുകയുണ്ടായി.  സ്‌ക്കൂള്‍ കുട്ടികളുടെ വാഹന ഉപയോഗത്തെ കുറിച്ച് വാഹന വകുപ്പ് മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കുകയും, കര്‍ശന നടപടി ഉണ്ടാവുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

 

date