Skip to main content

കാസര്‍കോട് ജില്ലയില്‍ ആദ്യ ദിനം  ആരും പത്രിക നല്‍കിയില്ല

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യ ദിനമായ ഇന്നലെ (മാര്‍ച്ച് 28) കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ ആരും പത്രിക നല്‍കിയില്ല.

 പത്രിക നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

ലോക്‌സഭ  തെരഞ്ഞെടുപ്പില്‍  മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ 25,000 രൂപ  കെട്ടിവയ്ക്കണം. 1951 ലെ  ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 34 പ്രകാരമാണിത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ 12,500 രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്. ഈ തുക '8443 -സിവില്‍ ഡിപ്പോസിറ്റ്‌സ്-121-ഡിപ്പോസിറ്റ്‌സ് ഇന്‍ കണക്ഷന്‍ വിത്ത് ഇലക്ഷന്‍സ്-2-ഡിപ്പോസിറ്റ്‌സ് മെയ്ഡ് ബൈ കാന്‍ഡിഡേറ്റ്‌സ് ഫോര്‍ പാര്‍ലമെന്റ്'എന്ന ശീര്‍ഷകത്തില്‍ ഒടുക്കി ഒറിജിനല്‍ ചലാന്‍  നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത്  നല്‍കണം.. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കുന്ന ഫോറം 26 ലുളള സത്യവാങ്മൂലം 50 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ തയ്യാറാക്കി നല്‍കണം. ഈ സത്യപ്രസ്താവന  ഒരു സത്യപ്രതിജ്ഞാ കമ്മീഷണറുടെയോ, ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ടിന്റേയോ, നോട്ടറി പബ്ലിക്കിന്റേയോ  മുമ്പാകെ ചെയ്തിരിക്കണം. 
    നാമനിര്‍ദ്ദേശ പത്രികയില്‍ പതിച്ചിരിക്കുന്ന ഫോട്ടോയ്ക്ക് പുറമേ ബാലറ്റ് പേപ്പറില്‍ അച്ചടിക്കുന്നതിനായി അതേതരത്തിലുളള മറ്റൊരു ഫോട്ടോ കൂടി സ്ഥാനാര്‍ത്ഥി കൊണ്ടുവരണം. ഈ ഫോട്ടോ  വെളുത്ത/ ഇളം നിറമുളള പശ്ചാത്തലത്തില്‍ മുഖം പൂര്‍ണ്ണമായി കാണാവുന്ന 2 സെ.മി x 2.5 സെ.മി വലിപ്പത്തില്‍ സമീപകാലത്ത് എടുത്തതായിരിക്കണം. സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം ഒരു ബാങ്ക് അക്കൗണ്ട് തുറക്കണം. ബാങ്ക് പാസ് ബുക്കിന്റെ മുന്‍ പേജും, അവസാനമായി നടന്ന ഇടപാട് കാണിക്കുന്ന പേജിന്റെയും പകര്‍പ്പ് കൊണ്ടുവരണം. 

date