Skip to main content
അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് ജില്ലാ വരണാധികാരിയായ കലക്ടര്‍ എച്ച്. ദിനേശന്‍ മുമ്പാകെ  നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

 

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട് പത്രികാസമര്‍പ്പണത്തിന്റെ ആദ്യ ദിനത്തില്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ ഒരു നാമനിര്‍ദ്ദേശ പത്രിക ലഭിച്ചു. എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്‌സ് ജോര്‍ജാണ് ജില്ലാ വരണാധികാരിയായ കലക്ടര്‍ എച്ച്. ദിനേശന്‍ മുമ്പാകെ  നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് സത്യപ്രസ്താവനയും നടത്തി. ഒരു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.  സ്ഥാനാര്‍ത്ഥി  കെട്ടി വയ്‌ക്കേണ്ട തുകയായ 25000 രൂപ പണമായി പത്രികയോടൊപ്പം നല്കി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയതിനാല്‍  പത്തു പേരാണ് പിന്‍താങ്ങിയിട്ടുള്ളത്.   സ്ഥാനാര്‍ത്ഥിക്കൊപ്പം വൈദ്യുതിമന്ത്രി എം.എം.മണി, കെ.കെ ജയചന്ദ്രന്‍, കെ.കെ.ശിവരാമന്‍, ഗോപി കോട്ടമുറിയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു. എ ഡി എം അനില്‍ ഉമ്മന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജോസ് ജോര്‍ജ് എന്നിവരും പങ്കെടുത്തു.

date