Post Category
പോസ്റ്ററുകള്‍, കൊടികള്‍, ഫ്‌ളക്‌സുകള്‍ നീക്കം ചെയ്തു
തൊടുപുഴ നിയോജകമണ്ഡലത്തിലെ കോടിക്കുളം, പടിഞ്ഞാറേ കോടിക്കുളം, ചെറുതോട്ടിന്‍കര, കോലാനി, മണക്കാട്, പൂമാല, പന്നിമറ്റം, കാഞ്ഞിരമറ്റം, കുമ്പംകല്ല്, വെള്ളിയാമറ്റം, മാര്‍ത്തോമ എന്നീ പ്രദേശങ്ങളില്‍ ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് നിരീക്ഷണം നടത്തി പൊതുസ്ഥലത്ത് സ്ഥാപിച്ച 521 പോസ്റ്ററുകള്‍, 30 കൊടികള്‍, 6 ഫ്‌ളക്‌സുകള്‍ ,സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ച 10 ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്തു.
ചപ്പാത്ത് വെള്ളാരംകുന്ന് റൂട്ടില്‍ ചെങ്കരയില്‍ മാവേലി സ്റ്റോറിന്റെ ചുമരില്‍ പതിച്ചിരുന്ന പോസ്റ്റര്‍, പുതുക്കാട് വെയിറ്റിംഗ് ഷെഡില്‍ പതിച്ചിരുന്ന പോസ്റ്റര്‍ എന്നിവ പീരുമേട് അസംബ്ലി എം.സി.സി ആന്റ് ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു.
date
- Log in to post comments