Skip to main content

ഹരിത തെരഞ്ഞെടുപ്പിനായി കൈപുസ്തകം

 

 

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019   ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചു ഹരിത തെരഞ്ഞെടുപ്പാക്കുന്നതിന് മുന്നോടിയായി ഹരിതചട്ടപാലനം - സംശയങ്ങളും മറുപടികളും എന്ന പേരില്‍ ഹരിത കേരള മിഷന്‍ തയ്യാറാക്കിയ കൈപുസ്തകം വിതരണം ചെയ്തു. സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പ്ലാസ്റ്റിക്കിന് പകരമായി ഉപയോഗിക്കാവുന്ന പ്രകൃതി സൗഹാര്‍ദ്ദ സാമഗ്രികളും ഇതു സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടിയും നല്കുംവിധം രേഖാചിത്രരൂപത്തിലാണ്  പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പില്‍ ഫ്‌ളക്‌സും അജൈവ വസ്തുക്കളും ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്, പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ഉത്തരവ് എന്നിവയുടെ പകര്‍പ്പുകളും കൈപ്പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

date